മക്കയെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്ത മിസൈൽ സൗദി സൈന്യം തകർത്തു; തിരിച്ചടിയിൽ 40 ഹൂതികൾ കൊല്ലപ്പെട്ടു

യമനിൽ സൗദി സഖ്യ സേന നടത്തിയ ആക്രമണത്തിൽ നാൽപതു ഹൂതികൾ കൊല്ലപ്പെട്ടു. മക്ക ലക്ഷ്യമാക്കി ബാലിസ്റ്റിക്ക് മിസൈൽ വിക്ഷേപിച്ചത് തായിഫിൽ സൗദി വ്യോമ സേന തകർത്തതായി വാർത്ത പുറത്തു വിട്ടതിനു പിന്നാലെയാണ് ഹൂതികൾക്ക് കനത്ത ആൾ നാശവും നഷ്ടങ്ങളും വരുത്തി സൗദി സേന ആക്രമണം നടത്തിയത്. യമനിൽ സൗദി സൈനിക സഖ്യം ഉപയോഗിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൗദി സേന അറിയിച്ചു.
ഏതാനും ദിവസങ്ങളായി സൗദിക്കെതിരെ അതിർത്തി പ്രദേശങ്ങളിൽ ഹൂതികൾ ആക്രമണം വർധിപ്പിച്ചിരുന്നു. ഇതിനെതിരെ സൗദി പല തവണ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി പുണ്യഭൂമിയായ മക്കയെ ലക്ഷ്യമാക്കി ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമം നടത്തിയത്. എന്നാൽ ഏകദേശം 69 കിലോമീറ്റർ ഇപ്പുറം തായിഫിൽ സൗദി വ്യോമ സേന മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇത് തകർക്കുകയായിരുന്നു.
Saudi air defense forces shoot down Houthi missile aimed at Makkah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here