അക്ഷര മതം മാറിയോ? നയം വ്യക്തമാക്കി കമലിന്റേയും മകളുടെയും ട്വീറ്റ്

kamal hassan

അക്ഷര ഹസ്സൻ മതം മാറിയെന്ന വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്തെ വലിയ ചർച്ചാ വിഷയം. അക്ഷര നായികയായ വിവേഗം എന്ന അജിത്ത് സിനിമയുടെ റിലീസ് വാർത്തയേക്കാൾ ചൂടേറിയ വാർത്തയാണിത്. ബുദ്ധമതത്തിൽ ആകൃഷ്ടയായെന്ന് അക്ഷരയുടെ പ്രസ്താവനയാണ് ഇപ്പോൾ അക്ഷരയുടെ മതം മാറ്റം വരെ എത്തിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ക്യാരിറ്റിയ്ക്കായി കമൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മതം മാറിയോ എന്ന് മകളോട് പബ്ലിക്കായി ചോദിച്ച് കൊണ്ടാണ് മതം മാറ്റ വാർത്തയിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു കമലിന്റെ ചോദ്യവും അക്ഷരയുടെ ഉത്തരവും..

ട്വീറ്റ് ഇങ്ങനെ

 ‘ഹായ്, അക്ഷു നീ മതം മാറിയോ?  എന്നാലും സ്‌നേഹമാണ്.. സ്‌നേഹം പോലെയല്ല മതം,  ജീവിതം ആസ്വദിക്കൂ,

 സ്‌നേഹത്തോടെ ബാപു’.

 കുറച്ചു സമയങ്ങള്‍ക്കകം അക്ഷരയുടെ മറുപടി എത്തി..

 ‘ഇല്ല , ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വര വാദി തന്നെ എന്നാല്‍ ഞാന്‍ ബുദ്ധമതത്തെ അംഗീകരിക്കുന്നു.
 അതൊരു ജീവിത രീതിയാണ്.  വ്യക്തിപരമായ ഒരു രീതി’

 സ്‌നേഹത്തോടെ മകള്‍ അക്ഷു..

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top