നാളെ യുഡിഎഫ് ധർണ്ണ

chennithala

സംസ്ഥാനത്ത് അക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ നാളെ രാജ്ഭവനിലേക്ക് ധർണ്ണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ പരാജയമെന്നും തലസ്ഥാനത്ത് ഇന്റലിജൻസ് വീഴ്ചയെന്നും ചെന്നിത്തല ആരോപിച്ചു.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അർദ്ധരാത്രി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത് ശരിയായില്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. അക്രമം തടയുന്നതിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. തലസ്ഥാനത്ത് കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ആക്രമണങ്ങൾ നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ചെന്നിത്തല പരഞ്ഞു.

ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. ആക്രമണങ്ങൾ നടന്നിട്ടും സർക്കാർ എന്തുകൊണ്ടാണ് സർവകക്ഷി യോഗം വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഇന്ന് രാവിലെ മുതൽ വൈകീട്ട് ആറ് മണിവരെ രമേശ് ചെന്നിത്തല കോഴിക്കോട് ഉപവാസമിരിക്കും. സംസ്ഥാനത്ത് നടക്കുന്ന സിപിഎം ബിജെപി അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസമെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസ്സൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top