കഞ്ചാവ് നിയമവിധേയമാക്കണമെന്ന് മേനക ഗാന്ധി

cannabis should be legalised says menaka gandhi

രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വനിത ശിശുക്ഷേമ വികസന മന്ത്രി മനേക ഗാന്ധി. കാൻസർ ചികിൽസകളിലുൾപ്പെടെ ആരോഗ്യ രംഗത്ത് കഞ്ചാവിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് നിർദ്ദേശം. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി ലക്ഷ്യമിടുന്ന സർക്കാരിൻറെ പുതിയ നയം ചർച്ചചെയ്യാൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിൻറെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിലാണ് മനേക ഗാന്ധി ഇക്കാര്യം നിർദേശിച്ചത്.

ജയിലുകൾ, വ്യവസായശാലകൾ എന്നിവിടങ്ങളിൽ ലഹരി വിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നുതായും എന്നാൽ കഞ്ചാവ് നിയമ വിധേയമാക്കുന്നത് പ്രായോഗികമല്ലെന്നും സാമൂഹ്യ നീതി സെക്രട്ടറി ഡി ലതാ റാവു പറഞ്ഞു.

അമേരിക്കയുൾപ്പെടെയുള്ള വികസിത കഞ്ചാവ് നിയമവിധേയമാക്കിയ നടപടി വിജയകരമാണെന്ന് മനേക ഗാന്ധി മന്ത്രിതലസമിതിയിൽ പറഞ്ഞു. ഇത്തരം രാജ്യങ്ങളിൽ ലഹരി ഉപയോഗം കുറവാണെന്നും അവർ വ്യക്തമാക്കി.

 

cannabis should be legalised says menaka gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top