‘ക്രൂരപീഡനം നടന്നെങ്കിൽ നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാൻ പോയി ?’ : പിസി ജോർജ്

pc george statement against kochi actress attack

പീഡനത്തിനിരയായ സ്ത്രീകൾക്ക് സുപ്രീം കോടതി വിധിയിലൂടെ ലഭ്യമായ എല്ലാ സംരക്ഷണവും കാറ്റിൽ പറത്തി പിസി ജോർജ്. കേരളത്തെ നടുക്കി യുവനടി ലൈംഗീകാതിക്രമത്തിന് ഇരയായ സംഭവത്തിൽ അങ്ങേയറ്റം ഹീനമായ പദപ്രയോഗങ്ങളോടെ പിസി ജോർജ് വിവാദം സൃഷ്ടിക്കുകയാണ്.

ക്രൂരപീഡനം നടന്നെങ്കിൽ നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാൻ പോയി എന്നതായിരുന്നു ജോർജിന്റെ പ്രസ്ഥാവന. ഡൽഹിയിലെ നിർഭയെ പോലെയാണ് സംഭവം നടന്നത് എന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നും പിസി ജോർജ് പറയുന്നു.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ നിജസ്ഥിതി ഇനിയും പുറത്ത് വരാനിരിക്കെ എംഎൽഎ കൂടിയായ ജോർജ് കേസ് അട്ടിമറിക്കാൻ ഇടയാക്കുന്ന പ്രസ്ഥാവനകളുമായി നിരന്തരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്. സമൂഹത്തിലെ നിരവധി പേർ കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ അഭിപ്രായങ്ങൾ തുറന്ന് പറയാതിരിക്കെയാണ് ആദ്യഘട്ടം മുതൽ രാജ്യത്ത് ഇത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളെയും കോടതി വിധിയെയും വെല്ലുവിളിച്ച് പിസി ജോർജ് പ്രസ്ഥാവനകളുമായി രംഗത്ത് വരുന്നത്.

സിനിമയിലെ വനിതാ കൂട്ടായ്മ ഇക്കാര്യത്തിൽ അതിശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. പീഡനത്തിരയായ പെൺകുട്ടിയെ ഇകഴ്ത്തി സംസാരിച്ച സെൻകുമാറിനെ നിയമനടപടികൾക്ക് വിധേയമാക്കിയത് പോലെ ജോർജിനെയും നിയമത്തിന് മുന്നിൽ എത്തിക്കേണ്ടതുണ്ട്.

pc george statement against kochi actress attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top