നിതി അയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ രാജിവച്ചു

aravind panagariya

നിതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ രാജി വച്ചു. രാജിവച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് 31 വരെ അദ്ദേഹം ചുമതലയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചിരുന്ന അരവിന്ദ് പനഗരിയ അവിടേക്ക് തിരിച്ചുപോകുകയാണെന്നാണ് സൂചന.

കൊളംബിയ സർവകലാശാലയിലെ ഇക്കണോമിക്‌സ് വിഭാഗത്തിൽ പ്രഫസറായിരുന്നു പനഗരിയ. ദേശീയ ആസൂത്രണ കമ്മീഷന്റെ പ്രവർത്തനങ്ങൾ നിർത്തലാക്കി 2015 ലാണ് എൻഡിഎ സർക്കാർ നിതി ആയോഗ് സംവിധാനം കൊണ്ടുവന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top