അടച്ചുപൂട്ടൽ ഭീഷണി; സർക്കാരിന് സ്‌കൂളുകൾ ഏറ്റടുക്കാമെന്ന് ഹൈക്കോടതി

അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന സ്‌കൂളുകൾ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. കോഴിക്കോട് ജില്ലയിലെ പാലാട്ട് , മാങ്ങാട്ട് മുറി , തൃശൂർ ജില്ലയിലെ കിരാ ലൂർ സ്‌കൂളുകൾ ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജികൾ കോടതി തള്ളി. വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്നും കോടതി വ്യക്തമാക്കി . ഏറ്റെടുക്കൽ കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് നിയമപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top