Advertisement

കേരള ഫിലിംചേമ്പര്‍ ഓഫ് കോമേഴ്‌സ് തലപ്പത്തേക്ക് ആര്?തിരഞ്ഞെടുപ്പ് നാളെ

1 hour ago
Google News 2 minutes Read
kerala film chamber

കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പുതി ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. അനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പാനലും ശശി അയ്യഞ്ചിറയുടെ നേതൃത്വത്തിലുള്ള പാനലും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. നിര്‍മാതാവ് സാന്ദ്ര തോമസ് ശശി അയ്യഞ്ചിറയുടെ പാനലില്‍ നിന്നും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. കെ എം അബ്ദുല്‍ അസീസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി.

Read Also: സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഔദ്യോക വിഭാഗത്തില്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മമ്മി സെഞ്ച്വറിയാണ് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി സാബു ചെറിയാന്‍ മത്സര രംഗത്തുണ്ട്. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി നോമിനേഷന്‍ നല്‍കിയ സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത് വലിയ വിവാദമായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ സാന്ദ്ര തോമസ് ശക്തമായി രംഗത്തുണ്ട്.

Story Highlights : Kerala Film Chamber of Commerce’s election to be held tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here