Advertisement

ഐകോണിക്! ആ ചിരി തന്നെ മതിയല്ലോ… ഈ ഓണവും ലാലേട്ടനെടുത്തു; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്

6 hours ago
Google News 2 minutes Read
Hridayapoorvam official trailer out now

തൊട്ടതെല്ലാം പൊന്നാക്കിയ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോംബോയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹൃദയപൂര്‍വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. ചിത്രം 28ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി പ്രേക്ഷക പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്ന ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ഒട്ടനേകം കഥാപാത്രങ്ങളും അവര്‍ക്കിടയിലുള്ള അതുല്യമായ രസതന്ത്രവും ചിത്രത്തിന്റെ ട്രെയിലറില്‍ തന്നെ വെളിവാക്കുന്നുണ്ട്. കോമഡിയും റൊമാന്‍സും ചാരുതയോടെ ബ്ലെന്റ് ചെയ്യുന്ന സത്യന്‍ അന്തിക്കാട് ബ്രില്യന്‍സ് ഇവിടെയും ഉണ്ടാകുമെന്നും ട്രെയിലര്‍ ഉറപ്പുപറയുന്നു. (Hridayapoorvam official trailer out now)

ലാലേട്ടന്റെ ചേലും ചിരിയും കഥപറച്ചിലും ചെറിയ ചില സസ്‌പെന്‍സുകളും ഇട്ടുതന്ന് നേരിട്ട് ഹൃദയത്തിലേക്ക് കയറുന്ന വിധത്തിലാണ് ഹൃദയപൂര്‍വം ട്രെയിലര്‍.

Read Also: യുഎഇ മലയാളികൾക്കിടയിൽ വൈറലായി മേനേ പ്യാർ കിയായിലെ മനോഹരി ഗാനം

അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. അനൂപ് സത്യനാണ് ഇക്കുറി സത്യന്‍ അന്തിക്കാടിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. മാളവികാ മോഹന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകര്‍ന്നിരിക്കുന്നു.അനു മൂത്തേടത്താണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കെ.രാജഗോപാല്‍.

Story Highlights : Hridayapoorvam official trailer out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here