സിദ് ശ്രീറാമിന്റെ അടുത്ത മലയാളം ഹിറ്റ് റെഡി ; ഹൃദയപൂർവ്വത്തിലെ ആദ്യ ഗാനമെത്തി

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂർവം എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ‘വെണ്മതി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. മിന്നൽ വള എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം സിദ് ശ്രീറാമിന്റെ അടുത്ത മലയാള ഗാനമാണ് വെണ്മതിയെന്നത് ശ്രദ്ധേയമാണ്.
ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിതും രാജ് ശേഖറും ചേർന്നാണ്. ലിറിക്കൽ ഗാനത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളിൽ മോഹൻലാൽ, മാളവിക മോഹനൻ, സംഗീത പ്രതാപ് തുടങ്ങിയവരെയും കാണാൻ സാധിക്കും. ഒപ്പം ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങളും വീഡിയോ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായ ഹൃദയപൂർവ്വം ഓണം റിലീസാണ്. എന്നും എപ്പോഴും എന്ന ചിത്രം റിലീസായി 10 വർഷത്തിന് ശേഷമാണ് സത്യൻ അന്തിക്കാട്-മോഹൻലാൽ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നത്. സോനു ടി.പി സംഭാഷണവും തിരക്കഥയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് സംവിധായകനും സത്യൻ അന്തിക്കാടിന്റെ മകനുമായ അഖിൽ സത്യൻ ആണ്.
അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഹൃദയപൂർവ്വത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കെ രാജഗോപാലാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഹൃദയപൂർവ്വത്തിൽ മോഹൻലാലിനും മാളവിക മോഹനനും ഒപ്പം സിദ്ധിഖ്, സംഗീത, ബാബുരാജ്, ലാലു അലക്സ്, ജനാർദ്ദനൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Story Highlights :Sid Sriram’s next Malayalam hit is ready; The first song from Hrudayapoorvam is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here