സെൻകുമാറിന്റെ നിയമനത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി

senkumar issue, govt withdraw plea behra orders for probe against senkumar

മുൻ ഡിജിപി ടി പി സെൻകുമാർ വിഷയത്തിൽ സർക്കാറിന് വീണ്ടും തിരിച്ചടി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് സെൻകുമാറിനെ പരിഗണിക്കരുതെന്ന സർക്കാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാറിന് സെൻകുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിക്കാം.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് ഉള്ളത് കൊണ്ട് മാത്രം ലിസ്റ്റ് അസാധുവാകുന്നില്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനവുമായി കേന്ദ്ര സർക്കാറിന് മുന്നോട്ട് പോകാമെന്നും സെലക്ഷൻ കമ്മിറ്റി ശുപാർശയിൽ കേന്ദ്രം എത്രയും വേഗം നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top