ഗതിക്കെട്ട് ‘ഇത് ബിവറേജ് അല്ല’ എന്ന ബോർഡ് വീടിന് മുന്നിൽ വയ്‌ക്കേണ്ടി വന്നു ഈ ഗൃഹനാഥന്

വീടിന് മുന്നിൽ ‘പട്ടിയുണ്ട് സൂക്ഷിക്കുക’, ‘വീട് വിൽപ്പനയ്ക്ക്’ തുങ്ങിയ ബോർഡുകൾ എഴുതെവെച്ചിരിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം വീടിന് മുന്നിൽ ‘ഇത് ബിവറേജ് അല്ല’ എന്ന ബോർഡ് വെക്കേണ്ടി വന്നിരിക്കുകയാണ് ഈ വീട്ടുടമയ്ക്ക്.
പറവൂരിൽ പുതുതായി ആരംഭിച്ച ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലക്ക് സമീപത്തുള്ള വീടിനാണ് ഈ ഗതി വന്നിരിക്കുന്നത്. ഇത്തരത്തിലൊരു ബോർഡ് വെച്ചാലെങ്കിലും വീട്ടിലേക്കുള്ള തള്ളിക്കയറ്റം കുറയട്ടെ എന്ന് വിചാരിച്ചാണ് വീടിന്റെ ഗേറ്റിൽ വീട്ടുടമ ഈ ബോർഡ് വെച്ചത്.
സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തുള്ള വീട്ടിലാണ് പുതിയ മദ്യവിൽപ്പനശാല കഴിഞ്ഞ ദിവസം തുടങ്ങിയത്. സ്റ്റാന്റിന് പുറകിലുള്ള വീട്ടിലാണ് മദ്യ വിൽപ്പനശാല. പലരും വീട് അന്വേഷിച്ച് കയറിവരുന്നത് സമീപത്തുള്ള ഈ വീട്ടിലാണ്. ബസ് സ്റ്റാന്റിന്റെ പുറക് വശത്തുള്ള ബിവറേജ് മദ്യവിൽപനശാലയല്ലാതെ ഏക വീട് ഇത് മാത്രമാണ്. പകൽ സമയത്തെക്കാൾ കൂടുതൽ ശല്യം രാത്രികാലത്താണ്.
ശല്യം സഹിക്കവയ്യാതെ ഗേറ്റ് പൂട്ടിയിട്ടിട്ടും സ്ഥിതിഗതികൾക്ക് അയവ് വന്നില്ല. അവസാനം നിവൃത്തിയില്ലാതെ ‘ഇത് ബിവറേജ് അല്ല’ എന്ന് ബോർഡ് വീടിന് മുമ്പിൽ വയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു ഈ ഗൃഹനാഥൻ.
this is not bevarage variety board before kerala house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here