മുൻ കാമുകിയെ കൊന്ന് ഫ്രീസറിലാക്കി; സഹായിച്ചത് ഇപ്പോഴത്തെ കാമുകി

ex lover killed cut into pieces and stored in freezer by couple

അമേരിക്കയിൽ യുവാവ് മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറിൽ വെച്ചു. ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ സൂക്ഷിച്ചിരുന്ന ഫ്രീസറിൽ നിന്ന് സമീപവാസികളാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്ത് പോലീസിനെ അറിയിച്ചത്.

ഫെബ്രുവരി മുതൽ അർടുറോയുടെ കാമുകിയായ ഷാനോൺ ഗ്രാവെസിനെ കാണാതായിരുന്നു. ഫ്രീസറിൽ ഇറച്ചിയാണെന്നുംതന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ഫ്രീസറിന് പര്യാപ്തമല്ലാത്തതിനാലാണ് കെട്ടിടത്തിന്റെ താഴെ സൂക്ഷിക്കുന്നതെന്നാണ് അർടുറോ സമീപവാസികളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുത്. മൃതദേഹം മുറിച്ച് മുറിച്ച് നിരവധി കവറുകളിലാക്കിയാണ് ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്.

സംഭവത്തിൽ ഒഹായോ സ്വദേശികളായ അർടുറോ നോവോ, കാതറീന ലൈതോൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ex lover killed cut into pieces and stored in freezer by couple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top