കൊച്ചി മേയർക്കെതിരെ യുഡിഎഫിൽ കടുത്ത വിമർശനം

soumini jain (1)

തിങ്കളാഴ്ച ചേർന്ന യുഡിഎഫ് പാർലമെന്ററി യോഗത്തിൽ മേയർ സൗമിനി ജയിന് നേരെ കടുത്ത വിമർശനം. കെ പി സി സി ഭാരവാഹികളുടെയും ഘടകകക്ഷികളുടെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മേയർക്കെതിരെ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നത്.

മേയർ ഏകാദിപത്യ സ്വഭാവത്തോടെയാണ് പെരുമാറുന്നതെന്ന് മുഖ്യഘടകകക്ഷിയായ മുസ്ലീം ലീഗ് അംഗങ്ങളും കോൺഗ്രസ് എഐ ഗ്രൂപ്പുകളും ഉന്നയിക്കുന്ന ആരോപണം. ഇത് തുടർന്നാൽ യുഡിഎഫിന് കൊച്ചി കോർപ്പറേഷൻ നഷ്ടമാകുമെന്നും യോഗത്തിൽ കുറ്റപ്പെടുത്തി. താൻ ഒഴിച്ച് മറ്റെല്ലാവരും മോശക്കാരാണെന്ന് ചിത്രീകരിക്കാനാണ് മേയർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top