ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി മുകേഷ് അംബാനി

reliance industries one day profit one crore
ജിയോ തരംഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില കുതിച്ച് വിപണിമൂല്യം വര്‍ധിച്ചതോടെ.  കമ്പനി  ചെയര്‍മാന്‍ മുകേഷ് അംബാനി സമ്പത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ രണ്ടാംസ്ഥാനത്തെത്തി. സാമ്പത്തിക മാധ്യമസ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കോടീശ്വര സൂചികയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. പട്ടികയനുസരിച്ച് ചൈനയിലെ സംരംഭകനും ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനുമായ ജാക് മായാണ് ഏഷ്യയിലെ ഏറ്റവുംവലിയ സമ്പന്നന്‍. പുതിയ പട്ടികപ്രകാരം ജാക് മാ യുടെ മൊത്തം ആസ്തി 4370 കോടി ഡോളര്‍ (2.79 ലക്ഷം കോടിരൂപ) ആണ്.
ഹോങ്കോങ്ങിലെ ലി കാ ഷിങ്ങിനെ പിന്തള്ളിയാണ് മുകേഷ് അംബാനി രണ്ടാംസ്ഥാനത്തെത്തിയത്. തുറമുഖ വികസനരംഗത്തെ ആഗോളസംരംഭകനാണ് ലി കാ ഷിങ്. മുകേഷ് അംബാനിയുടെ ആസ്തി 3480 കോടി ഡോളറും (2.2 ലക്ഷം കോടി രൂപ) ഈവര്‍ഷം 1210 കോടി ഡോളറിന്റെ (77,000 കോടി രൂപ) വര്‍ധനയാണ് മുകേഷിന്റെ സ്ഥാപനങ്ങളുടെ വിപണിമൂല്യത്തിലുണ്ടായത്.
Mukesh ambani rose to Asia’s second richest person
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top