ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

police club aluva

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് അടക്കം മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവാ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ ഭൂമിയിടപാട് അടക്കമുള്ള കാര്യങ്ങളില്‍ പങ്കാളിയാണ് സൂരജ്. നടിയുമായി ദിലീപിന് ഭൂമി ഇടപാട് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് സൂരജിനെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.

മഞ്ജു വാര്യരുടെ സഹോദരന്‍ മധുവാര്യരേയും  പോലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ മോചനത്തില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പങ്കുണ്ടോ എന്ന കാര്യം ചോദിച്ചറിയാനാണ് മധു വാര്യരെ വിളിച്ച് വരുത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top