ഇമ്രാൻ ഖാനെതിരെ ലൈംഗികാരോപണം

പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇമ്രാൻഖാനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് പാർട്ടിയിലെ പ്രമുഖ വനിതാ നേതാവ് രാജിവെച്ചു. ആയിഷ ഗുലായ്‌യാണ് പാർട്ടി വിട്ടത്. ഇമ്രാൻ ഖാൻ വ്യക്തിത്വമില്ലാത്തയാളാണെന്നും തനിക്കും പാർട്ടിയിലെ മറ്റു സ്ത്രീകൾക്കും ഇയാൾ അശ്ലീല സന്ദേശങ്ങൾ അയക്കുമെന്നും ആയിഷ ഗുലായ് ആരോപിച്ചു.
പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് രാജിവെച്ച ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാൻഖാനെതിരെ വനിതാ നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്ലാമാബാദിൽ പത്രസമ്മേളനം നടത്തിയാണ് താൻ പാർട്ടിവിടുകയാണെന്ന് ആയിഷ ഗുലായ് അറിയിച്ചത്.
sexual allegation against imran khan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here