ന്യൂസ് റൂമിൽ പാമ്പ് !! പാമ്പിനെ കവറിലാക്കിയത് ജീവനക്കാരി !! വൈറലായി വീഡിയോ

snake in news room australia

Subscribe to watch more

വാർത്താ പ്രക്ഷേപണത്തിന് മുമ്പ് ന്യൂസ്‌റൂമിൽ കണ്ട പാമ്പിനെ കൈയ്യോടെ പിടികൂടി കവറിലാക്കുന്ന ജീവനക്കാരിയുടെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ന്യൂസ് 9 എന്ന ചാനലിന്റെ ന്യൂസ് റൂമിലാണ് സംഭവം. എഡിറ്റ് സ്യൂട്ടിലെ കംപ്യൂട്ടർ വയറുകൾക്കിടയിൽ ചുരുണ്ടു കിടന്ന രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ ക്യാമാറാമാനാണ് ആദ്യം കണ്ടത്.

മറ്റ് സഹപ്രവർത്തകർ പേടിച്ച് മാറി നിന്നപ്പോൾ ചാനലിലെ ജീവനക്കാരിയാണ് സ്വയം മുന്നോട്ട് വന്ന് ഒരു കമ്പ് കൊണ്ട് പാമ്പിനെ പുറത്തേക്കാക്കി കൈകൊണ്ടെടുത്ത് കവറിലിട്ടത്.

 

snake in news room australia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top