തോപ്പുംപടിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു
തോപ്പുപടിയില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് ഭര്‍ത്താവ് ഷെഫീഖ് ആത്മഹത്യ ചെയ്തത്. മൂന്ന് കുട്ടികളും സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് കുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. 21 വയസുള്ള മൂത്ത മകന് മാത്രമാണ് ബോധമുള്ളത്. ഈ കുട്ടിയാണ് പിതാവാണ് വെട്ടിയതെന്ന് പോലീസിനെ അറിയിച്ചത്. ഭാര്യയെ വെട്ടിയ ശേഷമാണ് മക്കളെ മൂന്ന് പേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 18ഉം 12ഉം വയസുള്ള ഇളയ കുട്ടികളെ വെട്ടിയ ശേഷമായിരുന്നു മുത്ത മകനെ ആക്രമിച്ചത്.ഇവര്‍ ഇവിടെ വന്ന് താമസിക്കാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് ദിവസം മാത്രമേ ആയിട്ടുള്ളൂ. സമീപ പ്രദേശത്തുള്ളവര്‍ക്ക് ഇവരുടെ വീട്ടില്‍ കുടുംബ പ്രശ്നങ്ങള്‍ ഉള്ളതായി അറിവില്ല.
murder,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here