വിവാഹ ഫോട്ടോഗ്രാഫര്‍ക്ക് ദമ്പതികള്‍ നഷ്ട പരിഹാരമായി 6 കോടി നല്‍കാന്‍ വിധി

ബ്ലോഗിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് വിവാഹ ഫോട്ടോഗ്രാഫറിന് ദമ്പതികള്‍ ആറ് കോടി രൂപ നല്‍കാന്‍ കോടതി വിധി. അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ പ്രശസ്ത ബ്ലോഗര്‍മാരായ നീലി മൊല്‍ഡോവനും ഭര്‍ത്താവ് ആന്‍ഡ്രൂവുമാണ് ആന്‍ഡ്രിയ പൊലിറ്റൊ എന്ന ഫോട്ടോഗ്രാഫര്‍ക്ക് ഇത്രയും രൂപ പിഴയായി നല്‍കേണ്ടത്.ഡാലസിലെ പ്രശസ്ത വനിതാ വെഡ്ഡിങ് ഫോട്ടോഗ്രാഫറാണ് ആന്‍ഡ്രിയ പൊലിറ്റൊ .
നീലിയുടെയും ഭര്‍ത്താവിന്റെയും വിവാഹ ചിത്രങ്ങള്‍ നല്‍കാന്‍ ആന്‍ഡ്രിയ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും പണം നല്‍കാത്തതിനാല്‍ ചിത്രം നല്‍കിയില്ലെന്നും കാണിച്ചാണ് നീലി ബ്ലോഗ് എഴുതിയത്. എന്നാല്‍ വിവാഹത്തിന്റെ ആല്‍ബം നല്‍കിയെന്നും കൂടുതല്‍ റെസലൂഷനിലുള്ള ചിത്രങ്ങളാണ് നീലി ആവശ്യപ്പെട്ടെന്നുമാണ് ആന്‍ഡ്രിയ വ്യക്തമാക്കിയത്.പണം നല്‍കാഞ്ഞതിനാല്‍ ആ ചിത്രങ്ങളാണ് നല്‍കാഞ്ഞത്. കമ്പനി പോളിസി അതാണെന്നും ആന്‍ഡ്രിയ വാദിച്ചു. നീലിയുടെ ബ്ലോഗ് വൈറലായതിനെ തുടര്‍ന്ന് ആന്‍ഡ്രിയയുടെ പൊലിറ്റോ ഫോട്ടോഗ്രാഫി എന്ന സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നിരുന്നു. 2015ല്‍ ഫയല്‍ ചെയ്ത കേസിലാണ് ഈ വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here