കടന്നുപിടിച്ച് ചുംബിച്ച യുവാവിന്റെ നാവ് കടിച്ചു മുറിച്ചെടുത്ത് വീട്ടമ്മ

rape husband raped wife arrested

മദ്യലഹരിയില്‍ കടന്നുപിടിച്ച് ചുംബിച്ച യുവാവിന്റെ നാവ് വീട്ടമ്മ കടിച്ചു മുറിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഞാറയ്ക്കലാണ് സംഭവം. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഞാറയ്ക്കല്‍ മൂരിപ്പാടത്ത് രാഗേഷിനെതിരെ (30) കേസെടുത്തു. എറണാകുളത്ത് സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രി വിട്ടപ്പോഴാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വീട്ടമ്മ വീട്ടിനു പുറത്തെ ടോയ്‌ലെറ്റിലേക്ക് പോകുന്നതു കണ്ട യുവാവ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ഇരുട്ടില്‍ ഇയാള്‍ കടന്നുപിടിച്ചു. കടന്നു പിടിച്ചയാളെ വീട്ടമ്മ ശക്തിയായി കടിച്ചു. ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവിലാണ് കടിയേറ്റത്. ഇതോടെ ഇയാള്‍ സ്ത്രീയെ തള്ളിയിട്ട് ഓടിക്കളഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് വീട്ടമ്മ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. മുറിഞ്ഞുപോയ നാവിന്റെ രണ്ട് സെന്റിമീറ്റര്‍ നീളമുള്ള ഭാഗവും സ്റ്റേഷനിലെത്തിച്ചു. ഇതേ തുടര്‍ന്ന് പ്രദേശത്തെ ആശുപത്രികളില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നാവു മുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ ആളെ കണ്ടെത്തി. മദ്യലഹരിയില്‍ സംഭവിച്ചതാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.
Woman bite off tongue from a man who tried kissing her forcefully
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top