വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാനിധ്യം; പേസ്റ്ററും ലെഘുലേഖയും പതിപ്പിച്ചതായി റിപ്പോർട്ട്
August 4, 2017
2 minutes Read

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലാണ് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകളും ലഘുലേഖകളും പതിച്ചിരിക്കുന്നത്. പ്രദേശത്തെ ഒരു കടയുടെ ഭിത്തിയിൽ പതിച്ച പോസ്റ്ററുകൾ കുപ്പു ദേവരാജിന്റെയും അജിതയുടെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തുള്ളതാണ്. ഇതിനൊപ്പം ‘ജൂലൈ 28’ രക്തസാക്ഷി ദിനമെന്നെഴുതിയ തുണിയുടെ ഒരു ബാനർ വലിച്ചു കെട്ടിയിട്ടുണ്ട്.
കാട്ടുതീയുടെ ലഘുലേഖകളും പ്രദേശത്ത് ഒട്ടിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി മൂച്ചിക്കൽ രാമകൃഷ്ണന്റെ കടയുടെ വരാന്തയിലാണ് ലഘുലേഖകളും മുൻവശത്തെ ചുമരിൽ പോസ്റ്ററുകളും പതിച്ചിരിക്കുന്നത്. തൊട്ടടുത്ത കലുങ്കിനു സമീപം ബാനറും വലിച്ചു കെട്ടിയിട്ടുണ്ട്. ഇന്ന് രാവിലെ കടയിൽ വന്നവരാണ് പോസ്റ്ററുകൾ കണ്ടത്.
maoist presence again in wayanad pamphlets and notice distributed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement