നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 13 ദിവസം നീളുന്ന സമ്മേളനം പൂർണമായും നിയമനിർമാണം മാത്രം ലക്ഷ്യമിട്ടാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
13ൽ പത്ത് ദിവസവും നിയമനിർമാണങ്ങൾക്കായാണ് നീക്കിവച്ചിരിക്കുന്നത്. രണ്ട് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായും ഒരു ദിവസം ഉപധനാഭ്യർത്ഥന ചർച്ചയ്ക്കായും മാറ്റി വച്ചിട്ടുണ്ട്. തിങ്കളാഴ്ച സാമാജികർക്കായി നിയമസഭാ കോംപ്ലക്‌സിൽ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട സെമിനാർ നടത്തും. ധനമന്ത്രി തോമസ് ഐസക് ആണ് സെമിനാർ നയിക്കുക. നിയമനിർമാണങ്ങൾക്ക് മാത്രമായി സഭ സമ്മേളിക്കുന്നത് അപൂർവമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും ഇത് ഭരണ, പ്രതിപക്ഷ കക്ഷികളുടെ യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് സംഭവിച്ചതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
assembly on monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here