ഒരു സെക്കൻഡിൽ 60 ഫ്രെയിം !! 4K വീഡിയോ റെക്കോർഡിങ്ങുമായി ഐഫോൺ 8; മറ്റ് സവിശേഷതകൾ

iphone 8 features

ക്യാമറ ക്വാളിറ്റിയിൽ ഐഫോണിനെ തോൽപ്പിക്കാനാകില്ല മക്കളേ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഐ ഫോൺ 8 ന്റെ വരവ്. ഫോൺ എന്ന് പുറത്തിറങ്ങും എന്നതിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഐഫോൺ 8 ന്റെ ക്യാമറയും മറ്റ് സവിശേഷതകളും ടെക് ലോകത്ത് ചർച്ചയായി കഴിഞ്ഞു.

4K റെക്കോർഡിങ്ങ്

iphone 8 features

4k വീഡിയോ റെക്കോർഡിങ്ങാണ് ഐഫോൺ 8 ന്റെ സവിശേഷത. ഐ ഫോൺ 7 പ്ലസിലും 4k വീഡിയോ റെക്കോർഡിങ്ങ് സാധിക്കുമായിരുന്നെങ്കിലും, അത് 30 ഫ്രെയിംസ് പർ സെക്കൻഡ് ആയിരുന്നു. ഐഫോൺ 8 ൽ ഇത് 60 ഫ്രെയിംസ് പർ സെക്കൻഡാണ്. മാത്രമല്ല ബാക്ക് ക്യാമറയിലും, ഫ്രണ്ട് ക്യാമറയിലും ഇത് സപ്പോർട്ട് ചെയ്യും.

സ്മാർട്ട് ക്യാം

സ്മാർട്ട് ക്യാം ആണ് മറ്റൊരു സവിശേഷത. ക്യാമറ ഓൺ ആക്കുമ്പോൾ പതിയുന്ന ചിത്രത്തിനനുസരിച്ച് ലൈറ്റും മറ്റ് സെറ്റിങ്ങുകളും ഫോൺ താനെ അഡ്ജസ്റ്റ് ചെയ്യും. ‘ക്ലിക്ക്’ ചെയ്യുക മാത്രമാകും നിങ്ങളുടെ പണി.

ഫേസ് ഡിറ്റക്ഷൻ

iphone 8 features

ഫിംഗർ പ്രിന്റിന് പകരം ഫേസ് ഡിറ്റക്ഷനാണ് ഐ ഫോൺ 8 ന്റെ വേറൊരു ഫീച്ചർ. ഫിംഗർ പ്രിന്റ് ഇന്ന് സ്മാർട്ട് ഫോണുകളിൽ സാധരണമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫിംഗർ പ്രിന്റിങ്ങ് എടുത്തു മാറ്റാനാണ് ആപ്പിൾ അധികൃതർ ആലോചിക്കുന്നത്. ഒപ്പം ഐഫോൺ 8 ൽ വെർട്ടിക്കൽ ഡുവൽ ക്യാമറ സിസ്റ്റവും ഉണ്ടാകും.

ഇതുകൂടാതെ ഡുവൽ ക്യാമറയോടുകൂടി ഐഫോൺ 7എസ് പ്ലസിന്റെ 5.5 ഇഞ്ച് ഫോണും, ഐഫോൺ 7 എസിന്റെ 4.7 ഇഞ്ച് ഫോണും വിപണിയിലിറക്കാൻ പോകുന്നുണ്ട്.

iphone 8 features

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top