തനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത് ബിജെപി ഗുണ്ടകളെന്ന്‌ രാഹുൽ ഗാന്ധി

rahul gandh gets list on kpcc president

ഗുജറാത്തിൽ തന്റെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അക്രമം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രീതിയാണെന്നും ബിജെപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപി ഗുണ്ടകളാണ് ഗുജറാത്തിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

ഗുജറാത്തിൽ ബാനാകാന്ത വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രണത്തിൽ രാഹുലിന്റെ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ആക്രമികൾ രാഹുലിനെ നേരെ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top