വനിതാ റസ്‌ലിങ് താരത്തിന് നേരെ ആക്രമണം

ഉത്തർപ്രദേശിലെ മീററ്റിൽ ദേശീയ വനിതാ റസ്‌ലിങ് താരത്തെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. റസ്‌ലിങ് താരമായ നേഹ കശ്യപ് ആണ് മറ്റു പുരുഷ റസ്‌ലിങ് താരങ്ങളുടെ ശാരീരികാതിക്രമത്തിന് ഇരയായതായി പാേലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.
പുലർച്ച 5.30ന് പ്രാക്റ്റീസ് ചെയ്യുന്ന സമയത്ത് രണ്ടു പേർ വന്ന് ശല്യപ്പെടുത്തുകയും തന്നെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ചപ്പോൾ തന്നെ മർദിക്കുകയായിരുന്നുവെന്നും നേഹ കശ്യപ് പരാ4തിയിൽ പറയുന്നു.
അതേസമയം തന്റെ പരാതിയിൽ പോലീസ് നടപിട സ്വീകരിച്ചില്ലെന്ന ആരോപണവുമായി നേഹ രംഗത്തെത്തി. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മീററ്റ് പോലിസ് സൂപ്രണ്ട് പറഞ്ഞു.
female wrestler assaulted, probe underway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here