ഭക്ഷണത്തെച്ചൊല്ലി തർക്കം; പിതാവ് മൂന്ന്, അഞ്ച് വയസ്സ് പ്രായമായ പെൺമക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി

ഭാര്യയുമായി ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഭർത്താവ് പെൺമക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ഗുഡ്ഗാവിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
ന്യൂ പലം വിഹാറിലെ താമസക്കാരായ മുകേഷ് യാദവും ഭാര്യയും തമ്മിൽ രാത്രി ഭക്ഷണത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ മുകേഷ് ഭാര്യയെ മർദ്ദിച്ചു. അച്ഛന്റെ മർദ്ദനത്തിൽ നിലവിളിക്കുന്ന അമ്മയെ കണ്ട് ഓടിവന്ന മക്കളെ ഇയാൾ ഇഷ്ടിക ഉപയോഗിച്ച് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നും അഞ്ചും വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.
ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ മുകേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
father killed three year old and five year old daughters
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here