തിരുവനന്തപുരത്തെ സംഘര്‍ഷം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി

pinarayi vijayan , adjournement motion Kerala assembly passes motion against slaughter ban, beef fest, beef ban

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ശ്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അക്രമം നടത്തിയത്.

മെഡിക്കല്‍ കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തില്‍ അത് പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി-സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top