ഇസ്രായേൽ അൽജസീറ ചാനൽ അടച്ചു പൂട്ടാൻ ഒരുങ്ങുന്നു

Israel moves to shut down al Jazeera channel

അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഇസ്രായേൽ അൽജസീറയുടെ ഓഫിസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇസ്രായേൽ വാർത്താവിനിമയ വകുപ്പാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. ഞായറാഴ്ചയാണ് ഈസ്രായേലിലെ പ്രാദേശിക ഓഫിസ് അടച്ചുപൂട്ടാൻ വാർത്താവിനിമയ മന്ത്രി അയ്യൂബ് കാര ഉത്തരവിട്ടത്.

ഇതുസംബന്ധിച്ച് നിയമം പാസാക്കാനുള്ള പ്രമേയം അടുത്ത പാർലമെന്റിൽ വെക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ താൽപര്യപ്രകാരമാണ് ഖത്തർ ആസ്ഥാനമായുള്ള അൽജസീറ ചാനൽ അടച്ചപൂട്ടാനൊരുങ്ങുന്നത്.

Israel moves to shut down al Jazeera channel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top