ഓവിയയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് ചിമ്പു

chimbu

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ നടി ഓവിയയെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്ന് കാണിച്ച് തമിഴ് നടന്‍ ചിമ്പുവിന്റെ ട്വീറ്റ്. ഈ ട്വീറ്റ് കത്തിപ്പടര്‍ന്നതോടെ ചിമ്പു രംഗത്ത് എത്തി.

താന്‍ അറിഞ്ഞുകൊണ്ടല്ല ഈ ട്വീറ്റ് വന്നതെന്നും, ഇത് വ്യാജ ട്വീറ്റാണെന്നുമാണ് ചിമ്പു വ്യക്തമാക്കിയത്. ചിമ്പുവിന്റെ വെരിഫൈഡ് പേജില്‍ നിന്നാണ് ഈ ട്വീറ്റ് വന്നത്. എന്നാല്‍ ഇതിന് പുറകില്‍ ആരാണെന്ന് അറിയാമെന്നും ഇത് അവസാനത്തെ മുന്നറിയിപ്പായിരിക്കുനെന്നും ചിമ്പു വ്യക്തമാക്കിയിട്ടുണ്ട്. ദൈവാനുഗ്രഹമുള്ള, ധൈര്യശാലിയായ പെണ്‍കുട്ടിയാണ് ഓവിയ എന്നും ഓവിയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നാണ് ട്വീറ്റില്‍ ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top