ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും

dileep thrissur actress attack case kochi actress attack case in closed court

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും. ദിലീപിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും.   വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ്  കോടതിയില്‍ ഹാജരാക്കുക. ആലുവ സബ് ജയിലില്‍ നിന്നാണ് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി അങ്കമാലി മജിസ്‍ട്രേറ്റിന് മുന്നില്‍ ഹാജരാക്കുക.  കോടതിക്ക് മുമ്പാകെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുള്ള അവസരവും പ്രതിക്ക് ലഭിക്കും.

അതേസമയം  ദിലീപിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന്ആലുവ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജയിലിലെത്തി പരിശോധിച്ച്  കണ്ടെത്തി. നിലവില്‍ നേരിയ ജലദോഷം മാത്രമാണ് ഉള്ളതെന്നും പ്രതി ആരോഗ്യവാനാണെന്നും ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top