Advertisement

എവറസ്റ്റ് കീഴടക്കിയെന്ന വ്യാജപ്രചരണം; പോലീസ് ദമ്പതികളെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു

August 8, 2017
Google News 2 minutes Read
police couple fake story on conquering everest expelled from police service

എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വരുത്തിതീർക്കാൻ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലിസ് ദമ്പതികളെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. പുനെ പൊലിസിലെ കോൺസ്റ്റബിൾമാരായ ദിനേശ് റാത്തോഡും തർകേശ്വരി റാത്തോഡുമാണ് വ്യാജ ചിത്രം പ്രചരിപ്പിച്ച ദമ്പതികൾ. പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റേതാണ് തീരുമാനം.

കഴിഞ്ഞ വർഷം മേയിലാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന തരത്തിലുള്ള ചിത്രങ്ങൾ ദമ്പതികൾ പുറത്തുവിട്ടത്. എന്നാൽ, ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. തുടർന്ന് സമിതി നൽകിയ അന്വേഷണത്തിൽ മോർഫ് ചെയ്ത ചിത്രങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ദമ്പതികളാണെന്ന് അവകാശവാദവുമായി ദിനേശും തർകേശ്വരിയും രംഗത്തുവന്നത്. എന്നാൽ, ഇവരുടെ വാദം തെറ്റാണെന്ന് പ്രാദേശിക പർവ്വതാരോഹകർ വ്യക്തമാക്കി. തുടർന്ന് ആഗസ്റ്റിൽ നേപ്പാൾ സർക്കാർ ദമ്പതികളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് 10 വർഷത്തേക്ക് വിലക്കിയിരുന്നു.

 

police couple fake story on conquering Everest expelled from police service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here