കൂത്താംപുള്ളിയിൽ കാട്ടാനക്കൂട്ടം; പ്രദേശത്ത് 144 പ്രഖ്യാപിച്ചു

പാലക്കാട് – തൃശ്ശൂർ അതിർത്തി പ്രദേശത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. ഒരു കൊമ്പനും പിടിയും കുട്ടിയമാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പെരിങ്ങോട്ട് കുറിശ്ശിയിലെ ജനവാസ പ്രദേശത്തുനിന്ന് മാറിയ മൂന്ന് ആനകളും പാലപ്പുറത്തിനും കൂത്താംപുള്ളിയ്ക്കുമിടയിലുള്ള ഭാഗത്താണ് ഇപ്പോൾ. ഇരുഭാഗങ്ങളിലും ജനങ്ങൾ കൂടി നിൽക്കുന്നതിനാൽ ആനകൾ പുഴയുടെ നടുവിലാണ്.
ആനയിറങ്ങിയ കൂത്താംപുള്ളി പ്രദേശത്ത് 144 പ്രഖ്യാപിച്ചു. കൂട്ടംകൂടിയ ജനങ്ങളെ ഓടിക്കാനാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കുക മാത്രമാണ് പോംവഴിയെന്നാണ് വനംവകുപ്പ് പറയുന്നത്. മൂന്ന് ആനകൾ ഉള്ളതിനാൽ മയക്കുവെടി വയ്ക്കുക സാധ്യമല്ലെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. വനം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here