ബ്ലൂ വെയിൽ ഗെയിം നിരോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

blue whale game

കൊലയാളി ഗെയിം ആയ ബ്ലൂ വെയിൽ നിരോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വിഷയം ഉന്നയിച്ച രാജു എബ്രഹാം എംഎൽഎയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ഗെയിം ഉപയോഗിക്കുന്നവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. അപകടകാരിയായ ഈ ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ 2000ലേറെ പേർ ബ്ലൂവെയിൽ ഗെയിം ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.

Read Also : ബ്ലൂ വെയിലിനെ പേടിക്കണം; ഇത്‌ ‘മരണക്കളി’യിലെ ചുരുളഴിയാത്ത ചതി

വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അതിക്രൂരവും ഭീകരവുമായ ഗെയിം ഏറ്റവും ഒടുവിൽ ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്യാൻ. മരണം മുന്നിൽ കണ്ട് മാത്രമേ ഏറ്റവും ഒടുവിലെ ഘട്ടത്തിൽ ഗെയിം കളിക്കുന്ന കുട്ടിയ്ക്ക് എത്തിച്ചേരാനാകൂ…

ശരീരം കീറി മുറിക്കുകയും ശരീരത്തിൽ വെയിലിന്റെ രൂപം കോറിയിടുകയും ചെയ്യുന്ന കുട്ടികൾ ഗെയിം തീരുന്നതിന് മുമ്പ് തന്നെ ആത്മഹത്യ ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഈ ഗെയിം കളിച്ച് റഷ്യയിൽതന്നെ 100ഓളം കൗമാരക്കാർ മരിച്ചതായാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top