Advertisement

‘സിനിമാരംഗത്ത് നിലനിൽക്കാൻ വിമൺ കളക്ടീവിന്റെ ആവശ്യമില്ല; വിമൺ കളക്ടീവ് ഇപ്പോൾ തുടങ്ങിയ സംഘടയല്ലേ ? ‘- ശ്വേത മേനോൻ

August 9, 2017
2 minutes Read
don't need women collective to be in film industry says Shweta Menon

സിനിമാ രംഗത്ത് നിലനിൽക്കാൻ തനിക്ക് വിമൺ കളക്ടീവ് എന്ന സ്ത്രീ കൂട്ടായ്മയുടെ ആവശ്യമില്ലെന്ന് നടി ശ്വേതാ മേനോൻ. തന്റെ പുതിയ ചിത്രമായ നവൽ എന്ന ജുവലിന്റെ പ്രചരണാർഥം നടത്തിയ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് താരം പ്രതികരിച്ചത്.

സ്വന്തം നിലയിൽ സ്വയം പോരാടുകയാണ് വേണ്ടതെന്നും അങ്ങിനെ സ്വയം പോരാടാൻ തനിക്കറിയാമെന്നും താരം പറഞ്ഞു. തെറ്റ് കാണുമ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ട്. അതിന് അമ്മയുടെ പിന്തുണ ലഭിക്കുന്നുമുണ്ട്. അമ്മ എന്നും പിന്തുണയ്ക്കാറുണ്ട്. വിമൺ കളക്ടീവ് ഇപ്പോൾ തുടങ്ങിയ സംഘടയല്ലേയെന്നും ശ്വേത ചോദിച്ചു.

റിമ കല്ലിങ്കൽ, മഞ്ജു വാര്യർ എന്നിവർ നേതൃത്വം നൽകുന്ന സിനിമയിലെ വനിതാ കൂട്ടായ്മയ്‌ക്കെതിരെ നേരത്തെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി ലക്ഷ്മിപ്രിയ എന്നിവരും പ്രതികരിച്ചിരുന്നു. ഇപ്പോൾ കാണുന്ന ഇരുപത് പേർ മാത്രമാണ് വിമൺ കളക്ടീവിലുള്ളതെന്നും ലക്ഷ്മിപ്രിയ ആരോപിച്ചിരുന്നു.

 

don’t need women collective to be in film industry says Shweta Menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top