300 ൽ പരം കമ്പനികളുടെ ഒാഹരി വ്യാപാരംനിർത്തിവയ്ക്കാൻ ‘സെബി’ നിർദേശം

ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 331 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഓഹരി വിപണികൾക്ക് നിർദേശം നൽകി. ഈ കമ്പനികളെ വ്യാപാരം നടത്തുന്നതിൽ നിന്നു വിലക്കിയിട്ടുമുണ്ട്. ഇവയെ  ‘ഷെൽ’ കമ്പനികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക്രമക്കേടിനും  കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി  ഒരു മറയായി  ഇൗ കമ്പനികളെ ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്നവയെയാണ് ഈ വിഭാഗത്തിൽപ്പെടുത്തുന്നത്. ഇൗ കമ്പനികളിലായി   ഒാഹരിയുടമകൾക്ക് 9,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഷെൽ കന്പനികൾക്കെതിരെ സെബി നടപടി ശക്തമാക്കിയത് ഒാഹരി വിപണിയിലും പ്രതിഫലിച്ചു.  ചൊവ്വാഴ്ച രാവിലെയാണ് സെബിയുടെ  നിർദേശം വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top