തിരുവനന്തപുരത്ത് വിമാനത്തില്‍ പക്ഷി ഇടിച്ചു; വിമാനം തിരിച്ചിറക്കി

plane

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരികെ ഇറക്കി. വിമാനത്തിന്റെ ചിറകിലാണ് പക്ഷി ഇടിച്ചത്.  തിരുവനന്തപുരത്തുനിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ അറേബ്യയുടെ വിമാനത്തിൻറെ ചിറകിലാണ് പക്ഷി ഇടിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ശബ്ദം കേട്ടതിനെ തുടർന്ന് വിമാനം ഉടനെ തിരിച്ചിറക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More