ഓഗസ്റ്റ് 12 ന് വരാനിരിക്കുന്നത് ലോക ചരിത്രത്തിലെ ഏറ്റവും പ്രകാശപൂരിതമായ നക്ഷത്ര കാഴ്ച്ച ?

NASA Debunks Perseid Meteor Shower Rumor

വാനനിരീക്ഷകരും നക്ഷത്ര പ്രേമികളുമെല്ലാം ആവശത്തോടെ കാത്തിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 12. കാരണം അന്നാണ് ആകാശത്ത് വിസമയക്കാഴ്ച്ച ഒരുക്കി മെറ്റിയോർ ഷവർ സംഭവിക്കുന്നത്. ഇത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും പ്രകാശമേറിയ മെറ്റിയോർ ഷവറായിരിക്കുമെന്ന് വാർത്തകൾ നേരത്തെ മുതൽ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയുടെ സത്യാവസ്തയാണ് നാസ ശാസ്ത്രജ്ഞർ തുറന്ന് കാണിക്കുന്നത്.

പഴ്‌സീയഡ് മെറ്റിയോർ ഷവർ എന്നാണ് ഈ ആകാശ കാഴ്ച്ചയ്ക്ക് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്. ഓഗസ്റ്റ് 12 ന് ഉണ്ടാകുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും പ്രകാശമേറിയ മെറ്റിയോർ ഷവറായിരിക്കുമെന്ന വാർത്തകൾ തെറ്റാണെന്നാണ് നാസ പറയുന്നത്.

ഓഗസ്റ്റ് 12 ന് നടക്കുന്ന പഴ്‌സീയഡിൽ ‘മെറ്റിയോർ സ്‌റ്റോം’ തന്നെ ഉണ്ടാകുമെന്നാണ് വാർത്തകൾ. ഒരു മണിക്കൂറിൽ ആയിരക്കണക്കിന് മെറ്റിയോറുകളാണ് മെറ്റിയോർ സ്‌റ്റോം. എന്നാൽ 12 ആം തിയതി നടക്കുന്ന പഴ്‌സീയഡിൽ 80 മുതൽ 100 മെറ്റിയോറുകൾ വരെ ഉണ്ടാവുകയുള്ളു.

1993 ലെ പഴ്‌സീയഡായിരുന്നു ലോക ചരിത്രത്തിലെ ഏറ്റവും പ്രകാശപൂരിതമായ നക്ഷത്ര കാഴ്ച്ച. 300 മെറ്റിയോറുകളാണ് അന്ന് ഉണ്ടായത്.

 

NASA Debunks Perseid Meteor Shower Rumor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top