ഉഴവൂർ വിജയന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന പരാതിയിൽ നടപടി

uzhavoor vijayan (1)

എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയൻ തുടർനടപടികൾക്കായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. ഉഴവൂർ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ പരാതിയാണ് മുഖ്യമന്ത്രി കൈമാറിയത്. ഉഴവൂരിന് പാർട്ടിയിൽ ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് ടി.വി.ബേബി. ഉഴവൂരിന്റെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top