കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു

stabbed to death

കൊച്ചിയിലെ ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ഷാജിയുടെ മകൾ ശീതൾ(30) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ യുവതി സ്വകാര്യ റിസോർട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാരും റിസോർട്ട് ജീവനക്കാരും ചേർന്ന് യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് കുത്തുകളാണ് ശീതളിന്റെ ശരീരത്തിലേറ്റത്. ഒരു യുവാവിനൊപ്പമാണ് ശീതൾ ബീച്ചിലെത്തിയത്. പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top