അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം; പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദ്ദേശം

അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിർദ്ദേശം നൽകിയത്.
അക്രമിക്കപ്പെട്ട നടിയ്‌ക്കെതിരായി പി.സി ജോർജ് നടത്തിയ പരാമർശത്തിനെതിരായി കടുത്ത വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വിഷയം സംബന്ധിച്ച് വനിതാ കമ്മീഷൻ നിയമോപദേശം തേടിയിരുന്നു. പി.സി ജോർജിന്റെ പരാമർശം സ്ത്രീത്വത്തിന് അപമാനമാണെന്നും സ്ത്രീയുടെ അഭിമാനവും അന്തസും ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ളതാണെന്നും പിസി ജോർജിനെതിരെ കേസെടുക്കാമെന്നുമായിരുന്നു വനിതാ കമ്മീഷന് ലഭിച്ച നിയമോപദേശം.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയതെന്നും അവർ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പി.സി. ജോർജ് ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു.
case against pc george on actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here