അതിരപ്പിള്ളി പദ്ധതി; ചെന്നിത്തലയെ തള്ളി ഉമ്മൻചാണ്ടി

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടിയിൽ അഭിപ്രായ ഭിന്നത. പദ്ധതി വേണ്ടെന്ന ഉറച്ച നിലപാചിലായിരുന്നു പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തല. എന്നാൽ ചെന്നിത്തലയുടെ നിലപാട് തള്ളി ഉമ്മൻചാണ്ടി രംഗത്തെത്തി. പദ്ധതിയെ കുറിച്ച് പൊതുചർച്ച വേണം. എന്നാൽ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയിൽ വ്യക്തമാക്കിയത് മുതൽ പദ്ധതിയെ എതിർത്ത് ചെന്നിത്തല ശക്തമായ നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്.
ഇരുവരും വ്യത്യസ്തമായ നിലപാടുകൾ വ്യക്തമാക്കിയതോടെ യുഡിഎഫിൽ ഭിന്ന സ്വരങ്ങൾ ഉയർന്നു തുടങ്ങി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചുള്ള നിലപാടായിരുന്നു ഉമ്മൻചാണ്ടിയുടേത്.
ഇടതുപത്തുനിന്നുതന്നെ പദ്ധതിയ്‌ക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനുമടക്കം എതിർപ്പ് ശക്തമാക്കുമ്പോഴാണ് പ്രതിപക്ഷത്തുനിന്ന് ഭിന്നസ്വരമുയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here