കൊച്ചിയിൽ നിന്ന് രാജസ്ഥാനിലേക്ക് ഓട്ടോറിക്ഷയിൽ ഒരു സവാരി !!
കൊച്ചിയിൽ നിന്ന് ഓട്ടോറിക്ഷ ഓടിച്ച് രാജസ്ഥാനിലേക്ക് പായാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം സഞ്ചാരികൾ. ‘ഇതെന്ത് വട്ട്’ എന്ന് ചോദിക്കാൻ വരട്ടെ !! ഇതാണ് ‘റിക്ഷാ റൺ’.
അഡ്വഞ്ചർ ടൂറിസ്റ്റ് ന്നെ സംഘടന എല്ലാ വർഷവും റിക്ഷാ റൺ സംഘടിപ്പിക്കാറുണ്ട്.
കൊച്ചിയിൽ നിന്ന് രാജസ്ഥാനിലെ ജെയ്‌സാൽമീറിലേക്കാണ് ഇത്തവണത്തെ റിക്ഷാ ഓട്ടം. 87 ഓട്ടോറിക്ഷകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 250 ഓളം സഞ്ചാരികളാണ് റിക്ഷാ റണ്ണിൽ പങ്കെടുക്കുന്നത്. ഇവരെല്ലാം കൊച്ചിയിലെത്തിക്കഴിഞ്ഞു. അമ്പതോളം വനിതകളുമുണ്ട് കൂട്ടത്തിൽ.
ഓരോ ഓട്ടോയിലും രണ്ടിൽ കൂടുതൽ പേരുണ്ടാകും. എല്ലാവരും കൊച്ചിയിലെത്തിയ ശേഷമാണ് ഓട്ടോ ഓടിക്കാൻ പരിശീലിക്കുന്നത്. സ്ത്രീകളും ഓട്ടോ ഓടിക്കാൻ പഠിച്ചു.
2500 കിലോമീറ്റർ ദൂരത്തിലാണ് സാഹസിക യാത്ര. രണ്ടാഴ്ചകൊണ്ട് രാജസ്ഥാനിലെത്തുകയാണ് ലക്ഷ്യം.
റിക്ഷാ റണിന് മുന്നോടിയായി ഓട്ടോറിക്ഷകളെയെല്ലാം ചായ്തതിൽ മുക്കി സുന്ദരിമാരാക്കുയാണ് സഞ്ചാരികൾ. തിങ്കളാഴ്ച രാവിലെ ഫോർട്ടുകൊച്ചി ടൂറിസം പ്രമോട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആന്റണി കുരീത്തറ ‘റിക്ഷാ റൺ’ ഫഌഗ്ഓഫ് ചെയ്യും.
rickshaw run kochi to jaisalmer 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here