എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റിൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സീൽ

SSLC certificate stamped with cooperative society seal

വിവാദത്തിലായി ചാലിയപ്രം ജിയുപി സ്‌കൂൾ

മലപ്പുറം വാഴക്കാട് ചാലിയപ്രം ഹൈസ്‌കൂളിലെ എസ്എസ്എൽസി
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ സ്‌കൂൾ സഹകരണ സംഘത്തിന്റെ സീൽ പതിച്ച് അധികൃതർ. വാഴക്കാട് ചാലിയപ്രം ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റിൽ സീൽ മാറി പതിച്ച് നൽകിയത്.

ചാലിയപ്രം ജിയുപി സ്‌കൂൾ കോപ്പറേറ്റീവ് സൊസൈറ്റി എന്ന സീലാണ് സർട്ടിഫിക്കറ്റിൽ നൽകിയത്. ജിയുപി സ്‌കൂൾ ഹൈസ്‌കൂൾ ആക്കി മാറ്റിയതിന് ശേഷമുള്ള ആദ്യ ബാച്ച് എസ്എസ്എൽസി സർട്ടിഫിക്കറ്റിലാണ് ഇത്തരമൊരു വീഴ്ച പറ്റിയത്.

ഉപരിപഠനം തടസ്സപ്പെടുമോ എന്ന ഭീതിയിലാണ് സ്‌കൂളിലെ വിദ്യാർത്ഥികൾ. 50 വിദ്യാർത്ഥികളാണ് ഇവിടെ നിന്ന് വിജയിച്ചത്. ഇവരുടെയെല്ലാം സർട്ടിഫിക്കറ്റിൽ കോപ്പറേറ്റീവ് സൊസൈറ്റിയുചടെ സീലാണുള്ളത്.

പ്രധാന അധ്യാപികയ്ക്ക് ലഭിച്ച പിഴവാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റിന്റെ ഡൂപ്ലിക്കേറ്റിന് അപേക്ഷിക്കാനുള്ള ചെലവ് വഹിക്കാമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വിദ്യാർത്ഥികളെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top