ജയിൽ തടവുകാർക്കായി റിയാലിറ്റി ഷോ !!

ജയിൽ എന്നാൽ കൊടുകുറ്റവാളികൾ വസിക്കുന്ന രക്തക്കറയുടെ മണമടിക്കുന്ന ഭീകരമായ അന്തരീക്ഷമാണ് നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. എന്നാൽ ഇന്നത്തെ ജയിലുകളിലെ അവസ്ഥ അതല്ല. ജയിലിൽ വിവിധയിനം കളികൾ, മത്സരങ്ങൾ, പാട്ട് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇപ്പോൾ ഇതാ റിയാലിറ്റി ഷോയും !!
തിഹാർ ജയിലിലാണ് തടവുകാർക്കായി സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചത് . ‘തിഹാർ ഐഡൽ’ എന്ന പേരിലാണ് തടവുകാർക്കായി സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ശിക്ഷയനുഭവിക്കുന്ന വിദേശപൗരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നല്കിയിരുന്നു. ഡൽഹി പ്രിസൺസും മ്യൂസിക് വൺ റിക്കോഡ്‌സുമായിരുന്നു പരിപാടിയുടെ നിർമ്മാതാക്കൾ.
പരിപാടിയുടെ പ്രൊമോ, ശീർഷകഗാനം തുടങ്ങിയവ നാളെ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ തടവുകാർക്കായി പ്രത്യേക പരിശീലനം നടത്തിയിരുന്നു. പ്രിസൺ കോംപ്ലക്‌സിലെ ജയിൽ നമ്പർ വണ്ണിലായിരുന്നു താത്കാലിക സ്റ്റുഡിയോ തയ്യാറാക്കിയിരുന്നത്. ചലച്ചിത്ര സംഗീത മേഖലയിൽനിന്നുള്ള പ്രമുഖരായിരുന്നു വിധികർത്താക്കൾ.
Tihar Idols reality show for jail inmates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here