Advertisement

എന്നെ ഫീള്‍‍ഡില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ച ആളുടെ പേര് കേട്ട് ഞാന്‍ ഞെട്ടി; ഭാമ

August 13, 2017
0 minutes Read
bhama

തന്നെ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് സംവിധായകരെ വിളിച്ച വ്യക്തിയുടെ പേര് കേട്ട് ഞെട്ടിയെന്ന് നടി ഭാമ. താന്‍ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയായിരുന്നു അതെന്നും ഭാമ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ഭാവന വ്യക്തമാക്കിയത്. ഒരുപാട് നുണക്കഥകല്‍ കേള്‍ക്കുന്നുണ്ട് ഞാന്‍. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ സംവിധായകന്‍ സജി സുരേന്ദ്രനെ ചിലരൊക്കെ വിളിച്ച് പറഞ്ഞിരുന്നു. എല്ലാം ഫിക്സ് ചെയ്തു എന്ന് അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് തലവേദനയാകും എന്നാണ് അവര്‍ പറഞ്ഞത്. വിഎം വിനുവിന്റെ മറുപടിയില്‍ അഭിനയിക്കുന്ന സമയത്തും സമാനമായ സംഭവം ഉണ്ടായി. തന്നെ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന പ്രചരണമാണ് ഉണ്ടായത്. വിനുചേട്ടനോട് ചോദിച്ചപ്പോള്‍ വിനു ചേട്ടനാണ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച ആളുടെ പേര് വെളിപ്പെടുത്തിയത്. ആ പേര് കേട്ട് ഞാന്‍ ഞെട്ടി.
ഞാനൊരുപാടു ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല.ചില പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവുകളും ചാന്‍സ് കളയാന്‍ മിടുക്കരാണ്. എന്റെ ഡേറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ സംവിധായകര്‍ അവരെ ഏല്‍പ്പിക്കും. എന്നെ വിളിച്ച് എന്തെങ്കിലുമൊന്നു ചോദിച്ചിട്ടു ചെന്നു സംവിധായകരോടു പറയും, ഭാമയ്ക്കന്നു ഡേറ്റില്ല. കന്നഡ സിനിമയുടെ ഷൂട്ടിങ്ങാണ് എന്നൊക്കെ. പിന്നെ, ആ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവിനു താല്‍പര്യമുള്ള ആരൈയങ്കിലും ആ റോളിലേക്കു കയറ്റും. ഞാനിതൊക്കെ അറിയുന്നതു കുറേനാള്‍ കഴിഞ്ഞ് ആ സംവിധായകനെ കാണുമ്പോഴാകും. ഇപ്പോ മലയാളം ഒന്നും വേണ്ട, കന്നഡ പടം മതി..അല്ലേ…എന്നൊക്കെ ചോദിച്ചു സംസാരിച്ചു തുടങ്ങുമ്പോള്‍.ഭാമ പറയുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top