യുഎഇയിൽ ഇന്ന് കനത്ത ചൂടിനും ശക്തമായ പൊടിക്കാറ്റിനും സാധ്യത

യു.എ.ഇ.യില്‍ ഞായറാഴ്ച കനത്തചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പകല്‍സമയത്ത് ചൂട് കാറ്റും വീശും. തുറസ്സായ സ്ഥലങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വൈകുന്നേരം അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് കൂടും.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.

Possibility of high temperature and dust wind at uae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top