അതിരപ്പള്ളി പദ്ധതിയെ എതിർക്കുന്നത് വിവരക്കേടെന്ന് എംഎം മണി

അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയെ എതിർക്കുന്നത് വിവരക്കേടുകൊണ്ടെന്ന് സിപിഐയെ വിമർസിച്ച് വൈദ്യുതി മന്ത്രി എം എം മണി. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സിപിഐ പദ്ധതിയെ എതിർക്കുന്നത്. എല്ലാവർക്കും വൈദ്യുതി വേണം.

എന്നാൽ പദ്ധതി നടപ്പാക്കുമ്പോൾ പരിസ്ഥിതി പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിച്ച് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഐ ഇനിയും സമ്മർദ്ദം ചെലുത്തിയാൽ പദ്ധതി ഉപേക്ഷിച്ചതായി ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top