ചക്കിട്ടപ്പാറയില്‍ ഖനനത്തിന് ചുവപ്പുകൊടി

ചക്കിട്ടപ്പാറ അടക്കം കോഴിക്കോട് ജില്ലയില്‍ മൂന്നിടങ്ങളില്‍ ഇരുമ്പയിര് ഖനനത്തിന് സ്വകാര്യ കമ്പനിക്ക് നല്‍കിയ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ നടപടി മൈനിംഗ് ട്രൈബ്യൂണല്‍ ശരിവച്ചു.
2009ല്‍ വി.എസ്.അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ഖനനത്തിന് പ്രാഥമികാനുമതി നല്‍കിയത്.അനുമതി റദ്ദാക്കിയ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പദ്ധതി നടത്തിപ്പുകാരായ എംഎസ്‌പിഎല്‍ കമ്പനിയാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ചക്കിട്ടപ്പാറയില്‍ അനുമതി നേടാന്‍ ബെല്ലാരിയിലെ കമ്ബനി അഞ്ച് കോടി രൂപ കോഴ നല്‍കിയതായി ആരോപണമുണ്ടായി. പ്രാഥമികാനുമതി നേടിയെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്നടക്കം മറ്റ് അനുമതികള്‍ നേടാന്‍ ബെല്ലാരി കമ്പനിക്ക് കഴിഞ്ഞില്ല. ഇവര്‍ക്ക് രണ്ട് പ്രാവശ്യം കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here