‘ഒന്നും ചെയ്യാനില്ല, ഈ മുടി മുഴുവൻ വടിച്ച് കളഞ്ഞോളൂ ‘ വിഷാദ രോഗത്തിനടിമപ്പെട്ട 16 വയസ്സുകാരി നിറകണ്ണുകളോടെ പറഞ്ഞു

ഡിപ്രഷൻ എന്നത് മൂടിക്കെട്ടിയ മുഖവുമായി ഇരിക്കുന്ന സങ്കടകരമായ സാധരണ അവസ്ഥയാണെന്നാണ് മിക്കവരുടേയും ധാരണ. എന്നാൽ എത്രത്തോളമാണ് ഭീകരമാണ് ഈ മാനസീകാവസ്ഥ എന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുത്ത ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്….
യിഎസിലെ ലോവയിൽ സ്ഥിതി ചെയ്യുന്ന കാപ്രി കോളേജിലെ ബ്യൂട്ടീഷൻ വിദ്യാർത്ഥിയാണ് കെയ്‌ലി ഓൾസൺ. വളരെ യാദൃശ്ചികമായാണ് 16 വയസ്സുകാരിയായ ഒരു പെൺകുട്ടി കോളേജിലെ സലോണിലേക്ക് വരുന്നത്. ഒരു തിങ്കളാഴ്ചയാണ് അവൾ കടന്നത് വന്നത്.
മൂടിക്കെട്ടിയ മുഖം, ചിരി എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ചുണ്ടുകൾ. ഇതിൽ നിന്നെല്ലാം വ്യത്യസ്തം പെൺകുട്ടിയുടെ തലമുടിയായിരുന്നു. ജഡ പിടിച്ച് കെട്ടുകൾ വീണ തലമുടിയിൽ ചീപ്പ് കൊണ്ട് തൊട്ടിട്ട് നാളുകളേറെയായി എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാകും. എത്ര ഒരുങ്ങിയാലും മതിയാകാത്ത ഈ പ്രായത്തിൽ സ്വന്തം ശരീരത്തെയും സൗന്ദര്യത്തെയും അവഗണിക്കാൻ തക്ക എന്ത് വിഷമമാണ് മനസ്സിലുള്ളതെന്ന് കെയ്‌ലി ചിന്തിച്ചു.
പെൺകുട്ടി ദൈവനിശ്ചയമെന്ന പോലെ കെയ്‌ലിയുടെ അടുത്തേക്ക് തന്നെയാണ് നടന്ന് വന്നത്. പതിഞ്ഞ ശബ്ദത്തിൽ പെൺകുട്ടി കെയ്‌ലിയോട് പറഞ്ഞു, ‘ അടുത്ത ദിവസം സ്‌കൂളിൽ ഫോട്ടോ എടുക്കലാണ്, ഈ മുടിയും വച്ച് എനിക്ക് സ്‌കൂൾ ഫോട്ടോയ്ക്ക് നിൽക്കാൻ കഴിയില്ല അതുകൊണ്ട് ഇത് മുഴുവൻ വടിച്ച് കളഞ്ഞേക്കൂ. ഇതുകൊണ്ട് ഉപയോഗമൊന്നുമില്ല ‘ നിറകണ്ണുകളോടെയാണ് പെൺകുട്ടി ഇത് പറഞ്ഞൊപ്പിച്ചത്.
പെൺകുട്ടിയോട് ദയ തോന്നിയ കെയ്‌ലി അന്നേരം മനസ്സിലുറപ്പിച്ചതാണ് എന്ത് വില കൊടുത്തും താൻ ഈ കൊച്ചുകുട്ടിയുടെ മുടി കളയാതെ രക്ഷിക്കുമെന്ന്. പെൺകുട്ടിയെ സലോൺ ചെയറിലിരുത്തി കെയ്‌ലി സംസാരിച്ച് തുടങ്ങി.

കെയ്‌ലി
കെയ്‌ലി, പെൺകുട്ടിയുടെ മുടിയിൽ വീണ കെട്ടുകൾ ഒന്നൊന്നായി അഴിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ഉള്ളിൽ പേറിയ സങ്കടക്കൂമ്പാരങ്ങളുടെ കെട്ട് ഓരോന്നായി കെയ്‌ലിക്ക് മുന്നിൽ അഴിച്ചിടുകയായിരുന്നു പെൺകുട്ടി.
ജീവിത സാഹചര്യങ്ങൾ മൂലം കടുത്ത ഡിപ്രഷനിലായിരുന്നു പെൺകുട്ടി. ഡിപ്രഷൻ കാരണം ബാത്രൂമിൽ പോകാൻ മാത്രമല്ലാതെ പെൺകുട്ടി കിടക്കയിൽ നിന്നും എഴുനേൽക്കാറുണ്ടായിരുന്നില്ല. കഥ പറഞ്ഞു തൂരുന്നത് വരെ പെൺകുട്ടി കരയുകയായിരുന്നു….!!
ആ കുഞ്ഞ് കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നത് കണ്ണാടിയിലൂടെ കണ്ട കെയ്‌ലിയുടെ കണ്ണും നിറഞ്ഞു. ഹൃദ്യയം നുറങ്ങുന്ന വേദനയെന്തെന്നും, ഡിപ്രഷനും, ആർക്കും തന്നെ വേണ്ടെന്ന് തോന്നുന്ന അവസ്ഥയും എന്തെന്ന് കെയ്‌ലിക്ക് നന്നായി അറിയാമായിരുന്നു.
രണ്ട് ദിവസമെടുത്താണ് കെയ്‌ലി പെൺകുട്ടിയുടെ മുടിയലെ ജഡയും കെട്ടുകളും അഴിച്ചെടുത്തത്. പിന്നീട് കട്ടിങ്ങ് ആന്റ് സ്റ്റൈലിങ്ങ് സ്റ്റേജ്. എല്ലാം കഴിഞ്ഞപ്പോൾ കെയ്‌ലി പെൺകുട്ടിയെ കണ്ണാടി കാണിച്ചു. മുണ്ഡനം ചെയ്യപ്പെടേണ്ട സ്ഥാനത്ത് താൻ വായിച്ച ചിത്രകഥകളിലെ രാജകുമാരിമാരുടേത് പോലത്തെ മുടി കണ്ട പെൺകുട്ടി ജീവിതത്തിലാദ്യമെന്ന പോലെ ചിരിച്ചു !! വിഷാദം തളം കെട്ടി നിന്ന ആ ഓമമുഖത്ത് വീണ്ടും സന്തോഷം തിരിച്ചുവന്നു !!
‘ഞാൻ എന്റെ സ്‌കൂൾ ഫോട്ടോയിൽ ചിരിച്ചുകൊണ്ടാണ് പോസ് ചെയ്യാൻ പോകുന്നത്…എന്നെ വീണ്ടും ഞാനാക്കിയതിന് നന്ദി’ ചിരിച്ചുകൊണ്ട് പെൺകുട്ടി പറഞ്ഞു.
സ്വകാര്യതെയ മാനിച്ച് കെയ്‌ലി പെൺകുട്ടിയുടെ മുഖവും പേരും ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയില്ല. പോസ്റ്റിന് 6000 ൽ പരം ഷെയറുകളാണ് ലഭിച്ചത്.
കേവലം ഒരു ഹെയർകട്ട് കൊണ്ട് പോയ ആ പെൺകുട്ടിയെ സഹായിക്കാൻ കഴിഞ്ഞതിലാണ് കെയ്‌ലിക്ക് സന്തോഷം. കെയലിയുടെ സ്ഥാനത്ത് വേറെ ആരായിരുന്നെങ്കിലും ആ പെൺകുട്ടി ചിരിക്കുമായിരുന്നോ ? ജീവിതത്തിൽ കഷ്ടതകൾ നിറയുമ്പോൾ സഹായിക്കാൻ ദൈവത്തിന്റെ ദൂതനെന്ന പോലെ ചിലർ വരും നമ്മുടെ ജീവിതത്തിലേക്ക്…
Beauty School Student Transforms Depressed Teen’s Hair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here